മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഡല്‍ഹിയില്‍ നിന്ന് പിടിയിലായ രവി സനൂപിനെ കൊച്ചിയിലെത്തിച്ചു. ഇയാളെ ഇന്ന് ചോദ്യം ചെയ്യും. രാത്രി 12.30നുള്ള വിമാനത്തിലാണ് ഇയാളെ നെടുമ്പാശേരിയിലെത്തിച്ചത്. അംബേദകര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെ ഇന്നലെയാണ് പിടികൂടിയത്. മുനമ്പത്ത് നിന്ന് യാത്ര തിരിക്കാന്‍ കഴിയാതെ തിരിച്ചെത്തിയതായിരുന്നു രവി. നേരത്തെ ദില്ലിയില്‍ നിന്ന് കസ്റ്റഡിയിലായ പ്രഭുവിനെ അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. കേരള പൊലീസിന് പുറമെ മനുഷ്യക്കടത്തിന്റെ വിവരങ്ങള്‍ തേടി ഐ ബിയും തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ചും രംഗത്തുണ്ട്.
മുനമ്പം മനുഷ്യക്കടത്ത് കേസ്: പിടിയിലായ രവി സനൂപിനെ കൊച്ചിയിലെത്തിച്ചു
RELATED ARTICLES