HomeNewsLatest Newsതാമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, കുട്ടി ഗുരുതരാവസ്ഥയില്‍

താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, കുട്ടി ഗുരുതരാവസ്ഥയില്‍

താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും തമ്മിലിടിച്ച്‌ യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു (25) ആണ് മരിച്ചത്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഒന്നാം വളവിന് സമീപം ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ദമ്ബതികളും രണ്ടു കുട്ടികളുമാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. നാലു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സക്കീന ബാനു മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments