HomeNewsLatest Newsമന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിലെ 'താപ്പാനകളെ' ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികൾ തുടങ്ങി

മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിലെ ‘താപ്പാനകളെ’ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികൾ തുടങ്ങി

തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിലെ ‘അവതാരങ്ങളെ’ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികൾ തുടങ്ങി പഴ്സനല്‍ സ്റ്റാഫിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ വ്യക്തിപരവും സാമ്ബത്തികപരവുമായ വിവരങ്ങള്‍ പരിശോധിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലോക്കല്‍ സ്റ്റേഷനുകളിലെ അന്വേഷണത്തിനു പുറമേയാണിത്. നടപടികള്‍ കര്‍ശനമാക്കിയതോടെ, സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്ബോഴും പഴ്സനല്‍ സ്റ്റാഫുകളുടെ നിയമനം കാര്യമായി നടന്നിട്ടില്ല. പ്രൈവറ്റ് സെക്രട്ടറിമാരുടെയും ഓഫിസ് അറ്റന്‍ഡര്‍മാരുടേയും നിയമനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. മിക്ക മന്ത്രിമാരും സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍‍, അഡീ. സെക്രട്ടറിമാര്‍‍, പഴ്സനല്‍ അസിസ്റ്റന്റ് എന്നിവരെ തിരഞ്ഞെടുത്തിട്ടില്ല. നേരത്തെ, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴെല്ലാം ഏരിയ കമ്മിറ്റി തലത്തില്‍നിന്ന് പഴ്സനല്‍ സ്റ്റാഫ് നിയമനത്തിനായി വരുന്ന ലിസ്റ്റുകള്‍ ജില്ലാ കമ്മിറ്റി അംഗീകരിച്ചാല്‍ നിയമനം നടത്തുകയായിരുന്നു പതിവ്. മന്ത്രിമാരുടെ വ്യക്തിപരമായ താത്പര്യങ്ങളും മുഖവിലക്കെടുത്തിരുന്നു. ഇത്തവണ ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന പട്ടിക സംസ്ഥാന തലത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനുശേഷം സര്‍ക്കാരിന് കൈമാറിയ ലിസ്റ്റ് പരിശോധനയ്ക്കായി വീണ്ടും പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും കൈമാറുകയായിരുന്നു. ഈ മാസം പകുതിയോടെ മാത്രമേ നിയമനങ്ങള്‍ പൂര്‍ത്തിയാകൂ.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments