HomeNewsLatest Newsഇക്കുറി ഓണം കൈ പൊള്ളാതെ; ഓണവിപണിക്കായി 4.6 കോടി രൂപ

ഇക്കുറി ഓണം കൈ പൊള്ളാതെ; ഓണവിപണിക്കായി 4.6 കോടി രൂപ

തിരുവനന്തപുരം: ഇക്കുറി ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണ വിപണിയിൽ ഇടപെടാനായി ബജറ്റിൽ 150 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിൽ 81.42 കോടി സപ്ളൈകോക്ക് നൽകും. ഓണച്ചന്തകൾക്കായി നാല് കോടി 60 ലക്ഷം രൂപ നീക്കിവെക്കും. എല്ലാ ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും സപ്ളൈകോ ഓണച്ചന്ത സംഘടിപ്പിക്കും. മാവേലി സ്റ്റോറുകൾ ഇല്ലാത്ത 38 പഞ്ചായത്തുകളിൽ പ്രത്യേക മിനി ഓണച്ചന്ത സംഘടിപ്പിക്കും. കൂടാതെ സപ്ളൈകോയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. ഇത്തരത്തിലുള്ള ഓണച്ചന്തകൾക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഹാളുകൾ വിട്ടു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

 

ഓണക്കാലത്തെ പാചക വാതക ലഭ്യത ഉറപ്പുവരുത്താനായി എണ്ണക്കമ്പനികളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓണത്തിന് എ.പി.എൽ വിഭാഗത്തിന് പത്ത് കിലോ അരിയും സ്കൂൾ കുട്ടികൾക്ക് അഞ്ച് കിലോ അരിയും സൗജന്യമായി നൽകും. ആദിവാസി കുടുംബങ്ങൾക്കും ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓണക്കാലത്തുണ്ടാകുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ ഇത്തവണ സർക്കാർ പ്രത്യേക പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. താലൂക്ക്-ജില്ലാ തലത്തിൽ ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാനായി ഫോൺ നമ്പർ നൽകും. ഇതിനായി പ്രത്യേകം ഓഫിസർമാരേയും നിയോഗിക്കും.

രവിയെ ഇത്ര ക്രൂരമായി കൊല്ലാൻമാത്രം മണികണ്ഠനെ പ്രേരിപ്പിച്ചതെന്ത്? കിളിമാനൂർ കൊലപാതകം മനുഷ്യ മന:സാക്ഷി മരവിപ്പിക്കുന്നത്……

ഹോസ്പിറ്റൽ കിടക്കയിൽ മദർ തെരേസയെയും പിശാച് ആക്രമിച്ചിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments