അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ക്രിപ്റ്റോ കറന്‍സിയായ ബീറ്റ്കോയിന് ആവശ്യപ്പെട്ടുള്ള സന്ദേശം ഇവരുടെ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ശതകോടീശ്വരന്മാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം അത് ഡിലീറ്റ് ആകുകയും ചെയ്തു. വെരിഫൈഡ് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഹാക്കിംംഗ് നടന്നിട്ടുള്ളതെന്ന് ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി. ചില വെരിഫൈഡ് അക്കൗണ്ടുകളുടെ പാസ്വേര്ഡ് മാറ്റാന്‍ സാധിക്കുന്നില്ലെന്നും പരാതികളുയര്‍ന്നിട്ടുണ്ട്.