ഐഎസ്എൽ: പെനല്‍റ്റി ഗോളില്‍ ഹൈദരാബാദിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ്‌

55

ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് ത്രസിപ്പിക്കുന്ന ജയം. ഹൈദരാബാദിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് മറികടന്നത്. 87ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്നും മാകസി ബരെയ്‌റോയുടെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍.

രണ്ടാം പകുതിയില്‍ ഗോൡനു വേണ്ടി തുറന്ന പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവച്ചത്. എന്നാല്‍ ഗോള്‍ നേടാന്‍ ഭാഗ്യമുണ്ടായത് നോര്‍ത്ത് ഈസ്റ്റിനാണ്. ഈ കളിയിലെ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. നേരത്തെ, ഈ സീസണില്‍ തോല്‍വിയറിയാത്ത ഏക ടീം കൂടിയായ നോര്‍ത്ത് ഈസ്റ്റിനെ വിറപ്പിക്കുന്ന പ്രകടനമാണ് ഹൈദരാബാദ് ഒന്നാംപകുതിയില്‍ നടത്തിയത്.