HomeNewsLatest Newsവീണ്ടും ആശങ്ക; നിപ്പാ വൈറസിനെ തുടര്‍ന്ന് മരിച്ച സാബിത്തിന്റെ വീട്ടിലെ മുയല്‍ ചത്തു; പുതിയ...

വീണ്ടും ആശങ്ക; നിപ്പാ വൈറസിനെ തുടര്‍ന്ന് മരിച്ച സാബിത്തിന്റെ വീട്ടിലെ മുയല്‍ ചത്തു; പുതിയ സാധ്യത ഇങ്ങനെ:

നിപ്പാ വൈറസ് കോഴിക്കോടിനെ വിട്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതില്‍ ആശ്വസിക്കുന്നതിനു മുമ്ബ് തന്നെ അടുത്ത ആശങ്ക പരത്തുന്ന മറ്റൊരു സംഭവവും കൂടിയുണ്ടായി. അതേസമയം നിപ്പാ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്ബ്ര സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ മുയല്‍ ചത്തു. ഇത് നിപ്പാ വൈറസ് മൂലമാണോ എന്നാണ് ഇപ്പോഴത്തെ സംശയം. മുയലുകളില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ നിപ്പാ വൈറസ് കണ്ടെത്തിയിരുന്നില്ല. ഇതിന്റെ ഭാഗമായി നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വിദഗ്ധ പഠനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്.

എപ്പിഡമോളജിക്കല്‍ സര്‍വ്വെ നടത്തിയാല്‍ മാത്രമേ നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയുകയുള്ളു. ഇതിനായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മീഷണറുടെ ആവശ്യപ്രകാരം പദ്ധതി രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കുമെന്നും കോഴിക്കോട് ജില്ലാ വെറ്റിനറി ഓഫീസര്‍ മോഹന്‍ദാസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments