HomeNewsLatest Newsകേരള പോലീസിന്റെ വെബ്സൈറ്റിന് ഇനി പുതിയ മുഖം ! പുതിയ വെബ്സൈറ്റ് പ്രകാശനം ചെയ്തു

കേരള പോലീസിന്റെ വെബ്സൈറ്റിന് ഇനി പുതിയ മുഖം ! പുതിയ വെബ്സൈറ്റ് പ്രകാശനം ചെയ്തു

കേരള പോലീസിന്റെ വെബ്സൈറ്റിന് ഇനി പുതിയ മുഖം. പോലീസിന്റെ നവീകരിച്ച വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്തു.
നവീകരിച്ച വെബ്സൈറ്റിൽ വിവരങ്ങൾ ഇനിമുതൽ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കും. കോവിഡ് 19 എന്ന വിഭാഗവും പുതിയ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.

വെബ്സൈറ്റിൽ പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേകമായി വിഭാഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞിരിക്കേണ്ട വകുപ്പുതല ഉത്തരവുകളും സർക്കുലറുകളും ലോഗിൻ ചെയ്ത് മാത്രമേ കാണാൻ കഴിയൂ. പോലീസ് ഉദ്യോഗസ്ഥർക്ക് നിലവിൽ ഉള്ള യൂസർനെയിമും പാസ്വേർഡും നൽകി ലോഗിൻ ചെയ്യാം. നിലവിലുള്ള  keralapolice.gov.inഎന്ന വിലാസത്തിൽ തന്നെ ലഭിക്കുന്ന വെബ്സൈറ്റ് സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയിലെ സാങ്കേതിക വിദഗ്ധരാണ് തയ്യാറാക്കിയത്.

നിലവിലുള്ള വെബ്സൈറ്റിലെ വിവരങ്ങൾ പുതിയ വെബ്സൈറ്റിലേയ്ക്ക് പൂർണ്ണമായി മാറ്റുന്നതുവരെ പഴയ വെബ്സൈറ്റ് old.keralapolice.gov.inഎന്ന വിലാസത്തിൽ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments