HomeAround KeralaIdukkiജലനിരപ്പ് 140.1 അടി; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തീരങ്ങളിൽ ജാഗ്രതാ നിർദേശം

ജലനിരപ്പ് 140.1 അടി; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തീരങ്ങളിൽ ജാഗ്രതാ നിർദേശം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.1 അടിയായി ഉയര്‍ന്ന സാഹചര്യത്തിൽ. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആറ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.  തമിഴ്‌നാട് ജലവിഭവ വകുപ്പ് തേനി, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് ജലവിഭവ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മഴ ശക്​തമായതിനെ തുടർന്ന്​ നീരൊഴുക്ക്​ വർധിച്ചതും തമിഴ്​നാട്​ വെള്ളംകൊണ്ടുപോകുന്നത്​ കുറച്ചതുമാണ്​ ജലനിരപ്പ്​ ഉയരാൻ കാരണം. എന്നാല്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതിന്റെ അളവില്‍ നേരിയ വര്‍ദ്ധന വരുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments