HomeWorld Newsകാമുകിയുമായി വാക്കുതർക്കം: പോസ്റ്റിൽ കയറിയ യുവാവ് കത്തിക്കരിഞ്ഞു

കാമുകിയുമായി വാക്കുതർക്കം: പോസ്റ്റിൽ കയറിയ യുവാവ് കത്തിക്കരിഞ്ഞു

ബീജിംഗ്: കാമുകിയുമായി വഴക്കിട്ട് വൈദ്യൂതി പോസ്റ്റില്‍ കയറിയ യുവാവ് അഗ്‌നിഗോളമായി നിലംപതിച്ചു. കിഴക്കന്‍ ചൈനയിലെ ജിന്‍ഹുവയിലെ ഒരു തെരുവിലാണ് സംഭവം. ലുവോ എന്ന യുവാവിനാണ് കാമുകിയോട് ദേഷ്യം തീര്‍ക്കാന്‍ പോസ്റ്റില്‍ കയറി പണികിട്ടിയത്. പതിനഞ്ചടി ഉയരത്തില്‍ നിന്നാണ് ഇയാള്‍ നിലംപൊത്തിയത്.

കാമുകിയുമായി ഉണ്ടായ വാക്കു തര്‍ക്കത്തിന് ശേഷം പോസ്റ്റില്‍ വലിഞ്ഞു കയറിയ ഇയാള്‍ നിമിഷങ്ങൾക്കുള്ളിൽ വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് നിലം പതിക്കുന്നതാണ് ദൃക്‌സാക്ഷികള്‍ കണ്ടത്. മുപ്പതുകാരനായ ഇയാള്‍ പോസ്റ്റില്‍ കയറിയ ഉടന്‍ അബദ്ധത്തില്‍ കമ്പിയില്‍ മുട്ടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments