HomeNewsLatest Newsപെറ്റമ്മയുടെ ക്രൂരത: കട്ടപ്പനയിൽ എട്ടു ദിവസം പ്രായമുള്ള കു‍ഞ്ഞിന്റേത് കൊലപാതകമെന്നു തെളിഞ്ഞു; അമ്മ അറസ്റ്റിൽ

പെറ്റമ്മയുടെ ക്രൂരത: കട്ടപ്പനയിൽ എട്ടു ദിവസം പ്രായമുള്ള കു‍ഞ്ഞിന്റേത് കൊലപാതകമെന്നു തെളിഞ്ഞു; അമ്മ അറസ്റ്റിൽ

എട്ടു ദിവസം പ്രായമുള്ള കു‍ഞ്ഞിന്റെ മരണം കൊലപാതകമെന്നു തെളി‍ഞ്ഞു. അമ്മയെ അറസ്റ്റ് ചെയ്തു. കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് അറസ്റ്റിലായത്. ചോരക്കുഞ്ഞിനെ സന്ധ്യ തുണി ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനു- സന്ധ്യ ദമ്പതികളുടെ കുഞ്ഞിനെ വ്യാഴാഴ്ച രാവിലെയാണു സന്ധ്യയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ പാടും മുറിവും കണ്ടതിനെത്തുടര്‍ന്നു പൊലീസ് അസ്വഭാവികമരണത്തിനു കേസ് എടുത്തിരുന്നു. ശ്വാസം മുട്ടിയാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചന ലഭിച്ചു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ ശനിയാഴ്ച രാവിലെയാണു സന്ധ്യയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments