HomeNewsLatest Newsമോഡി സ്തുതിക്ക് മാത്രം മൂന്നര വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ പൊടിച്ചത് 1,100 കോടി; പരസ്യത്തിനായി 3,754 കോടി...

മോഡി സ്തുതിക്ക് മാത്രം മൂന്നര വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ പൊടിച്ചത് 1,100 കോടി; പരസ്യത്തിനായി 3,754 കോടി ചെലവിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ പരസ്യ ഇനത്തില്‍ പൊടിച്ചുകളഞ്ഞത് 3,754 കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 37,54, 06,23,616 രൂപ. 2014 ഏപ്രില്‍ മുതല്‍ 2017 ഒക്‌ടോബര്‍ വരെയുള്ള കണക്കാണിത്. ഇലക്‌ട്രോണിക്, പ്രിന്റ്, ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്കാണ് ഈ തുക ചെലവഴിച്ചിരിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ വാര്‍ത്താ വിനിമയ മന്ത്രാലയം മറുപടി നല്‍കി. നരേന്ദ്ര മോഡിയുടെ മാത്രം പരസ്യത്തിന് ചെലവഴിച്ച തുക 2014 ജൂണ്‍ ഒന്ന് മുതല്‍ 2016 ഓഗസ്റ്റ് 31 വരെ അത് 1,100 കോടി രൂപയായിരുന്നു. ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങില ഇലക്‌ടോണിക് മാധ്യമങ്ങള്‍ വഴി മാത്രമുള്ള പരസ്യത്തിന്റെ കണക്കാണിത്.

രാംവീറിന് ലഭിച്ച വിവരപ്രകാരം ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പരസ്യത്തിന് 1,656 കോടി രൂപ ചെലവഴിച്ചു. കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂര്‍ദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്.എം.എസ്, ടെലിവിഷന്‍ എന്നിവയെ ഇതിനായി ഉപയോഗിച്ചു. അച്ചടി മാധ്യമങ്ങളിലൂടെയുള്ള പരസ്യത്തിന് 1,698 കോടി രൂപയാണ് മുടക്കിയത്. ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ബുക്ക്‌ലെറ്റുകള്‍, കലണ്ടറുകള്‍ തുടങ്ങിയ ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്ക് 399 കോടി രൂപയും മുടക്കിയിട്ടുണ്ടെന്ന് വിവരാവകാശ രേഖ പറയുന്നു. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാരിന്റെ സുപ്രധാന പല പദ്ധതികള്‍ക്കും സുപ്രധാന മന്ത്രാലയങ്ങള്‍ക്കും അനുവദിച്ച തുകയേക്കാള്‍ പതിന്‍മടങ്ങ് വരും പരസ്യച്ചെലവ് എന്നുകൂടി മനസ്സലാക്കണം.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’ന് ദിനപത്രങ്ങളിലൂടെ നല്‍കിയ പരസ്യത്തിന് 8.5 കോടി രൂപ 2015 ജൂലായ് വരെ ചെലവഴിച്ചതായി രേഖകളില്‍ പറയുന്നു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ 2015ല്‍ പരസ്യത്തിന് 526 കോടി രൂപ ചെലവഴിച്ചുവെന്ന് വിമര്‍ശനം ഉന്നയിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വാര്‍ പരസ്യചെലവിന്റെ കണക്ക് തേടി സര്‍ക്കാരിനെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments