ന്യൂയോര്‍ക്ക്: ലോകത്തെ ശക്തരായ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പതാം സ്ഥാനത്ത്. ഫോര്‍ബ്സ് മാസികയുടെ 2015 -ലെ പട്ടികയിലാണ് ഇത്. ഒന്നാം സ്ഥാനം റഷ്യന്‍ പ്രസിഡന്റ് വ്ലൂഡിമിര്‍ പുതിനാണ്. രണ്ടാം സ്ഥാനത്ത് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലും മൂന്നാമത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമാണ്.
2014-ല്‍ മോദി 14-ാം സ്ഥാനത്തായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ(നാല്), ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്(അഞ്ച്), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്(ആറ്), യു.എസ്. ഫെഡറല്‍ റിസര്‍വ് ചെയര്‍ പേഴ്സണ്‍ ജാനറ്റ് യെലന്‍(ഏഴ്), ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍(എട്ട്), ഗൂഗിളിന്റെ സഹ സ്ഥാപകന്‍ ലാറി പേജ്(പത്ത്) എന്നിവരാണ് പട്ടികയിലെ മറ്റു സ്ഥാനക്കാര്‍.