HomeNewsമുംബൈ കടല്‍തീരത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു; രണ്ട് പൈലറ്റുമാരെ കാണാതായി

മുംബൈ കടല്‍തീരത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു; രണ്ട് പൈലറ്റുമാരെ കാണാതായി

മുംബൈ: മുംബൈ തീരത്തിനടുത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു. രണ്ട് പൈലറ്റുമാരെ കാണാതായി. ബുധനാഴ്ച രാത്രി ഏഴരയോടെ മുംബൈയുടെ വടക്കുപടിഞ്ഞാറന്‍ കടല്‍ത്തീരത്തുനിന്ന് 80 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

ബോംബെ ഹൈയിലെ ഒ.എന്‍.ജി.സിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്റ് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. പവന്‍ ഹാന്‍സിന്റെ ഹെലികോപ്റ്ററാണ് ദുരന്തത്തില്‍പ്പെട്ടത്. പത്തനംതിട്ട കോഴഞ്ചേരി  കുറിയന്നൂര്‍ സ്വദേശി ഈശ്വ ശൗവേല്‍ ആണ് പൈലറ്റുമാരിൽ ഒരാളെന്ന് കരുതുന്നു.

രാത്രികാല പരിശീലനത്തിനിടയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കാണാതായ പൈലറ്റുമാരെ കണ്ടെത്താന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments