HomeNewsLatest News15 കാരിയുടെ വയസ്സ് തിരുത്തിയ ശേഷം വിവാഹം കഴിക്കാന്‍ ശ്രമം;പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിൽ

15 കാരിയുടെ വയസ്സ് തിരുത്തിയ ശേഷം വിവാഹം കഴിക്കാന്‍ ശ്രമം;പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിൽ

15 കാരിയുടെ വയസ്സ് തിരുത്തിയ ശേഷം വിവാഹം കഴിയ്ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യേഗസ്ഥന്‍ അറസ്റ്റില്‍. ഹൈദരാബാദിലെ കാമാത്തിപ്പുര സ്റ്റേഷനിലെ മുഹമ്മദ് മെഹ്ബൂബാണ് അറസ്റ്റിലായത്. വിവാഹിതനും നാല് മക്കളുടെ പിതാവുമാണ് അറസ്റ്റിലായ ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് മഹ്ബൂബ്. പെണ്‍കുട്ടിയുടെ സഹോദരിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി പലതവണ പോലീസിനെ സമീപിച്ചെങ്കിലും ഇയാള്‍ ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് സൗത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണറെ പരാതിയുമായി സമീപിക്കുന്നത്.

 

 

 
രണ്ട് വര്‍ഷം മുമ്പ് മാതാപിതാക്കള്‍ മരിച്ചുപോയ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷന് സമീപത്തുള്ള വീട്ടില്‍ സഹോദരിയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഹെഡ് കോണ്‍സ്റ്റബിളിന്റെ ഭാര്യ രോഗബാധിതയാണ്. രജേന്ദ്ര നഗര്‍ സ്വദേശിയായ മുഹമ്മദിനെ 2014 ലാണ് കാമാത്തിപ്പുര സ്റ്റേഷനില്‍ ഹെഡ്‌കോണ്‍സ്റ്റബിളായി നിയമിക്കുന്നത്. പെണ്‍കുട്ടിയെ പാര്‍പ്പിക്കുന്നതിനായി ഇയാള്‍ മറ്റൊരു വീടും വാടകയ്ക്ക് ടുത്തിരുന്നു. മുത്തച്ഛന്റെയും മുത്തശ്ശിയുടേയും അനുവാദത്തോ
ടെ പ്രതി പെണ്‍കുട്ടിയുമായി മൈസൂരുവിലേയ്ക്കും ബെംഗളൂരുവിലേയ്ക്കും ഇയാള്‍ സഞ്ചരിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments