HomeNewsLatest Newsആൾദൈവത്തിന് അമിത ലൈംഗികാസക്തി; തൃപ്തി ലഭിക്കാത്തതിനാല്‍ ജയിലിൽ ക്ഷീണിതൻ !! മെഡിക്കൽ റിപ്പോർട്ട് ഇങ്ങനെ:

ആൾദൈവത്തിന് അമിത ലൈംഗികാസക്തി; തൃപ്തി ലഭിക്കാത്തതിനാല്‍ ജയിലിൽ ക്ഷീണിതൻ !! മെഡിക്കൽ റിപ്പോർട്ട് ഇങ്ങനെ:

ലൈംഗിക പീഡന കേസില്‍ തടവു ശിക്ഷ അനുഭവിക്കുന്ന ആള്‍ ദൈവം ഗുര്‍മീത് റാം റഹിമിനു അമിത ലൈംഗികാസക്തിയെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം ജയിലില്‍ എത്തി നടത്തിയ പരിശോധന റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ശാരീരിക പരിശോധനകള്‍ക്ക് പുറമേ മനോരോഗ വിദഗ്ദനും ഒപ്പമുണ്ടായിരുന്നു. ഗുര്‍മീത് ലഹരി മരുന്നിനും ലൈംഗിക ഉത്തേജക ടോണിക്കുകള്‍ക്കും അടിമയായിരുന്നുവെന്ന് ആശ്രമത്തിലെ അന്തേവാസികള്‍ മൊഴി നല്‍കിയിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്താണ് ഉത്തേജക ടോണിക്കുകളും മരുന്നുകളും ഉപയോഗിച്ചിരുന്നത്. ഇത് ശരിവെയ്ക്കുന്ന പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ആള്‍ദൈവത്തിന് അമിത ലൈംഗികാസ്‌കതിയുണ്ട്. അതിനു പുറമേ പ്രത്യേക തരത്തിലുള്ള വിത്‌ഡ്രോവല്‍ സിന്‍ഡ്രമും ഉണ്ട്. ലൈംഗിക തൃപ്തി ലഭിക്കാത്തതിനാല്‍ ഇയാളിപ്പോള്‍ വളരെ പരിക്ഷീണനും ഉത്കണ്ഠാകുലനുമാണ്. ഇതേ തുടര്‍ന്ന് മാനസികമായി അസ്വസ്ഥ കാണിക്കുന്നുണ്ട്. അതിന് ചികിത്സ ആരംഭിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇയാളെ ചികിത്സിക്കുന്നത് വെല്ലുവിളിയാണെന്നും പറഞ്ഞിട്ടുണ്ട്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments