സ്പെയിനിന്റെ റാഫേല്‍ നദാലിന് യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം. ഫൈനലില്‍ ആദ്യ ഗ്രാന്സ്ലാം ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണെ തോല്പിച്ചു. നദാലിന്റെ 16ാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടമാണിത്. യുഎസ് ഓപ്പണില്‍ മൂന്നാം കിരീടവും.സ്കോര്‍: 6-4, 6-3, 6-4. ജോക്കോവിച്ചും മറേയും വാവ്റിങ്കയും കളിക്കാത്ത, ഫെഡററും ദിമിത്രോവും തോറ്റു പിന്മാറിയ യുഎസ് ഓപ്പണില്‍ മുപ്പത്തിയൊന്നുകാരന് നദാലിന്റെ 23ാം ഗ്രാന്‍ഡ്സ്ലാം ഫൈനലും 16ാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടവുമാണിത്.
ഫെഡററെ കീഴടക്കി സെമിയിലെത്തിയ ഡെല്‍പോട്രോയെ തളച്ച റഫേലിനു കിരീട പോരാട്ടത്തിലുടനീളം തികഞ്ഞ ആധിപത്യമായിരുന്നു. ആദ്യ സെറ്റ് 6-3ന് അനായാസം നേടി. നദാലിന്റെ മറുപടിയില്ലാത്ത ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക്ഹാന്‍ഡുകള്‍ക്കും മുന്നില്‍ രണ്ടാം സെറ്റും 6-3നു കെവിനെ കൈവിട്ടു. മൂന്നാംസെറ്റില്‍ ആന്ഡേഴ്സണ് തിരിച്ചുവരവിനുള്ള ചെറിയ ശ്രമം നടത്തിയെങ്കിലും വിജയം ഉറപ്പിച്ചുള്ള നദാലിന്റെ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.