HomeNewsLatest Newsഞായറാഴ്ച നടത്താനിരുന്ന കര്‍ണാടക മെഡിക്കല്‍, ഡെന്റല്‍ പരീക്ഷകള്‍ റദ്ദാക്കി; എഞ്ചിനീയറിങ് പരീക്ഷകള്‍ക്ക് മാറ്റമില്ല

ഞായറാഴ്ച നടത്താനിരുന്ന കര്‍ണാടക മെഡിക്കല്‍, ഡെന്റല്‍ പരീക്ഷകള്‍ റദ്ദാക്കി; എഞ്ചിനീയറിങ് പരീക്ഷകള്‍ക്ക് മാറ്റമില്ല

ബംഗളൂരു: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകയിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്ക് ഞായറാഴ്ച നടത്താനിരുന്ന കോമഡ്‌കേ പ്രവേശന പരീക്ഷകള്‍( കണ്‍സോര്‍ഷ്യം ഓഫ് മെഡിക്കല്‍, എഞ്ചിനീയറിങ് ആന്‍ഡ് ഡെന്റല്‍ കോളേജസ് ഓഫ് കര്‍ണാടക അണ്ടര്‍ ഗ്രാജുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ്) റദ്ദാക്കി. സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം സ്വകാര്യ സമിതികള്‍ക്ക് പരീക്ഷ നടത്താനാവില്ലെന്ന് കൊമെഡ്‌കെ ചീഫ് എക്‌സിക്യൂട്ടീവ് എ.എസ്.ശ്രീകാന്ത് വ്യക്തമാക്കി.

അതേസമയം സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഞായറാഴ്ച 191 എഞ്ചിനീയറിങ്് കോളേജുകളിലെ 18,000 സീറ്റുകള്‍ക്കുവേണ്ടിയുള്ള പരീക്ഷകള്‍ മാത്രമായിരിക്കും നടക്കുക. യു.ജി.ഇ.ടി പരീക്ഷകള്‍ക്കായി അപേക്ഷിച്ചിരിക്കുന്ന 1.79 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 1.01 ലക്ഷം വിദ്യാര്‍ത്ഥികളും മെഡിക്കല്‍, ഡെന്റല്‍ സീറ്റുകള്‍ക്ക് വേണ്ടിയാണ് അപേക്ഷിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments