മലബാർ എക്സ്പ്രസിലെ ശുചിമുറിയിൽ യാത്രക്കാരൻ തൂങ്ങി മരിച്ച നിലയിൽ

96

മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോച്ചില്‍ ശുചിമുറിയിലാണ് മൃതദേഹം ക​ണ്ടെത്തിയത്. മംഗലാപുരം -തിരുവനന്തപുരം ​മലബാര്‍ എക്സ്പ്രസില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍ വെച്ചാണ് മ​​റ്റൊരു യാത്രക്കാരന്‍ മൃതദേഹം കണ്ടെത്തിയത് കൈലിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. 50 വയസ്സ് തോന്നിക്കും. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരുമണിക്കൂര്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു.