HomeNewsLatest Newsകാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മദ്യപിച്ച് ബഹളം വച്ചതിനെത്തുടർന്നു പോലീസ് കേസ് എടുക്കുകയും ഹൈക്കോടതി സസ്പെൻഡ് ചെയ്യുകയും ചെയ്ത കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തൃശ്ശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനെ (45) തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെി. വീട്ടിലുണ്ടായിരുന്ന സഹായി പുറത്ത് പോയ സമയത്തായിരുന്നു സംഭവം. ഇയാള്‍ തിരിച്ചത്തെിയപ്പോഴാണ് മജിസ്ട്രേറ്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയത്. ഉടന്‍തന്നെ പോലീസും മറ്റുംഎത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചങ്കെില്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. കാസര്‍കോട് കോടതി കോംപ്ലക്സിന് സമീപത്തെ വസതിയിലാണ് മജിസ്ട്രേറ്റിനെ ബുധനാഴ്ച രാവിലെ 9.45 മണിയോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയത്.

 

 

 
കഴിഞ്ഞ ഞായറാഴ്ചയാണ് ഉണ്ണികൃഷ്ണനെ സസ്‌പെൻഡ് ചെയ്യാനിടയായ സംഭവം ഉണ്ടായത്. സുള്ള്യയില്‍ സുബ്രഹ്മണ്യ ക്ഷേത്ര സന്ദര്‍ശനം നടത്തി തിരിച്ചുവരുന്നതിനിടെ ഓട്ടോയില്‍ കയറി മറ്റൊരിടത്തേക്ക് പോകാനൊരുങ്ങവേ യാത്രാക്കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടായി. മജിസ്ട്രേറ്റ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ മജിസ്ട്രേറ്റ് ഓട്ടോ ഡ്രൈവറെ കൈയേറ്റം ചെയ്തുവത്രെ. ബഹളംകേട്ട് എത്തിയ മറ്റ് ഓട്ടോ തൊഴിലാളികള്‍ മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്തു. മുതുകത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.

 

 

 

സംഭവമറിഞ്ഞത്തെിയ പൊലീസ് ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനു നേരെ മജിസ്ട്രേറ്റിന്‍െറ കൈയേറ്റമുണ്ടായി എന്നും പറയപ്പെടുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിനെ സുള്ള്യ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷനില്‍വെച്ച് താന്‍ കാസര്‍കോട് മജിസ്ട്രേറ്റാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയതോടെ കേസെടുക്കുന്നത് ഒഴിവാക്കിയെങ്കിലും സ്റ്റേഷനിലും അക്രമം നടത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്നു കരുതുന്നു.

കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !

ഭർത്താവിന് മുന്നിൽ പ്രവാസി വീട്ടമ്മയെ ബലാത്സഗം ചെയ്തു; 17 കാരന് കൊടുത്ത ശിക്ഷ നാടിനു മാതൃകയാവണമെന്നു കോടതി

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments