HomeNewsLatest Newsസദാചാര പൊലീസായി മഹിളാ മോര്‍ച്ച; കോഴിക്കോട് ബീച്ചിലെത്തിയ യുവതീയുവാക്കളെ ചൂലെടുത്ത് ഓടിച്ച് പ്രവർത്തകർ

സദാചാര പൊലീസായി മഹിളാ മോര്‍ച്ച; കോഴിക്കോട് ബീച്ചിലെത്തിയ യുവതീയുവാക്കളെ ചൂലെടുത്ത് ഓടിച്ച് പ്രവർത്തകർ

കോഴിക്കോട് കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഓടിച്ച് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം. ഇനി എത്തിയാല്‍ ചൂലെടുത്ത് അടിക്കുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തി.ഇരുപതിലധികം വരുന്ന വനിതകളാണ് ചൂലുമെടുത്ത് ബീച്ചിലേക്കെത്തിയത്. ഇവരെല്ലാം പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരാണ്. സാമൂഹിക വിരുദ്ധശല്യം വര്‍ധിച്ചുവരുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നാളെ രാവിലെ 10 മണി മുതല്‍ ചൂലുമായി ബീച്ചിലെത്തി യുവതി യുവാക്കള്‍ക്ക് താക്കീത് നല്‍കാനാണ് തീരുമാനം. ഇത്തരമൊരു സമരം നടക്കുമെന്ന വിവരം പൊലീസിനെ നേരത്തെ ലഭിച്ചതിനാല്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments