HomeNewsLatest Newsലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ; പിന്നിലെ കാരണം.....

ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ; പിന്നിലെ കാരണം…..

കൊളംബിയ ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി. ഇന്‍സ്റ്റന്റ് ഭക്ഷണങ്ങള്‍ക്ക് ആളുകള്‍ വളരെ കമ്പമാണുള്ളത്. അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിനെ മോശമായി ബാധിക്കാറുണ്ട്. ഇത് പല ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ ഇതിനൊരു മാറ്റംവരുത്തുകയാണ് കൊളംബിയ.

കൊളംബിയയാണ് ലോകത്ത് തന്നെ ആദ്യമായി ജങ്ക് ഫുഡ് നിയമം പാസ്സാക്കിയിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് ജങ്ക് ഫുഡില്‍ ഉള്‍പ്പെടുന്ന പ്രോസസ്ഡ് ഭക്ഷണങ്ങള്‍ക്ക് അധിക നികുതി ഈടാക്കുന്നതാണ്. വില വര്‍ദിപ്പിച്ചിരിക്കുന്നത് 10 ശതമാനം മുതല്‍ 20 ശതമാനം വരെയാണ്. ഈ മാസം മുതലായിരിക്കും നല്‍കേണ്ടതായി വരിക ഈ നിയമം നടപ്പാക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്. ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാക്കുവുന്ന തീരുമാനമാണ് കൊളംബിയ സ്വീകരിച്ചതെന്നാണ്. റെഡി ടു ഈറ്റ്‌സ് ഭക്ഷ്യ വസ്തുക്കളിലും ഉപ്പ് അധികമായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിലും ചോക്ലേറ്റ്, ചിപ്‌സുകള്‍ എന്നിവയ്ക്ക് നികുതി ബാധകമാവും. എന്നാല്‍ സോസേജുകള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments