HomeNewsLatest Newsവിവാദ പ്രസംഗം: നടൻ കൊല്ലം തുളസി കീഴടങ്ങി, ഉപാധികളോടെ ജാമ്യം; പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം

വിവാദ പ്രസംഗം: നടൻ കൊല്ലം തുളസി കീഴടങ്ങി, ഉപാധികളോടെ ജാമ്യം; പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ കുരുക്കിലായ നടന്‍ കൊല്ലം തുളസി ചവറ പൊലീസില്‍ കീഴടങ്ങി. പാസ്‌പോര്‍ട്ട് കോടതിയില്‍ സമ‌ര്‍പ്പിക്കണമെന്ന ഉപാധിയോടെ, രണ്ട് ആള്‍ ജാമ്യത്തില്‍ ചവറ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ പത്തു മണിയോടെ കൊല്ലം തുളസി ചവറ സി.ഐ എസ്.ചന്ദ്രദാസിനു മുമ്ബാകെ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, അദ്ദേഹത്തെ കരുനാഗപ്പള്ളിയിലെ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയിലെത്തിച്ച്‌ ശബ്‌ദപരിശോധന നടത്തി. പരാതിക്ക് ഇടയാക്കിയ പ്രസംഗം നടന്റേതു തന്നെയാണെന്ന് തെളിയിക്കുന്നതിനായിരുന്നു ഇത്.

അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കസ്റ്റഡിയില്‍ ആവശ്യമില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ബി.ജെ.പി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള നയിച്ച ശബരിമല വിശ്വാസ സംരക്ഷണ യാത്രയ്‌ക്ക് കഴിഞ്ഞ ഒക്ടോബര്‍ 12ന് ചവറയില്‍ നല്‍കിയ സ്വീകരണ യോഗത്തിലായിരുന്നു തുളസിയുടെ സ്‌ത്രീവിരുദ്ധ പ്രസംഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments