HomeNewsShortകായല്‍ കയ്യേറ്റം; തോമസ്ചാണ്ടിക്ക് കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ പിഴ

കായല്‍ കയ്യേറ്റം; തോമസ്ചാണ്ടിക്ക് കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ പിഴ

കായല്‍ കയ്യേറ്റ കേസില്‍ ഹര്‍ജി പിന്‍വലിച്ചതിന് മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് 25,000 രൂപ പിഴ. ഹര്‍ജികള്‍ പിന്‍വലിച്ചതിനാണ് പിഴ അടയ്ക്കാന്‍ കോടതി അറിയിച്ചത്. ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്. എന്നാൽ കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കേസിൽ വിധി പറയാൻ ഒരുങ്ങുകയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ നടപടി നല്ല കീഴ്‌വഴക്കമല്ല എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നാണ് പിഴയടക്കണമെന്നാണ് കോടതി നിര്‍ദേശം.

തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ നേരത്തെ തന്നെ ഹര്‍ജി നല്‍കിയിരുന്നു. വിധി അനുകൂലമാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാല് ഹര്‍ജികള്‍ പിന്‍വലിച്ചത്. ഇതിന് കോടതി ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അനാവശ്യമായി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനും കുരങ്ങ് കളിച്ച് നിലപാടില്‍ മാറ്റം വരുത്തിയതിനുമാണ് കോടതി ശിക്ഷ വിധിച്ചത്.

നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച് ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ ഡയറക്ടര്‍ കൂടിയായ തോമസ് ചാണ്ടി എംഎ!ല്‍എയ്ക്കും മക്കള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മക്കളായ ടോബി ചാണ്ടിയും ബെറ്റി ചാണ്ടിയും ഉള്‍പ്പെടെ സമര്‍പ്പിച്ച 5 ഹരജികളാണ് പിന്‍വലിക്കാനാണ് അനുമതി നല്‍കിയത്. ഒരാള്ക്ക് 25000 രൂപ വീതമാണ് പിഴ. നാല് പേരും ചേര്‍ന്ന് ഒരു ലക്ഷം രൂപ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണം എന്നാണ് കോടതി വിധി.

നെല്‍പ്പാടം നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മ്മിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കലക്ടറും ഉള്‍പ്പെടെ 22 പേരാണ് പ്രതികള്‍. അഡ്വ. സുഭാഷ് തെക്കേക്കാടന്‍ നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments