HomeNewsLatest Newsയുഡിഎഫ് വിട്ട് ബിജെപിക്കൊപ്പം പോയാല്‍ പാര്‍ട്ടിയില്‍ മാണിയും മകനും മാത്രമാകും: കോടിയേരി ബാലകൃഷ്ണൻ

യുഡിഎഫ് വിട്ട് ബിജെപിക്കൊപ്പം പോയാല്‍ പാര്‍ട്ടിയില്‍ മാണിയും മകനും മാത്രമാകും: കോടിയേരി ബാലകൃഷ്ണൻ

പാലക്കാട്: കെ.എം. മാണി യുഡിഎഫ് വിട്ട് ബിജെപിയോടൊപ്പം പോയാല്‍ അതു ധൃതരാഷ്ട്രാലിംഗനം പോലെയാകുമെന്നും പാര്‍ട്ടിയില്‍ മാണിയും മകനും മാത്രമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണിയെ ഇടതുമുന്നണിയിലെടുക്കുന്ന വിഷയം ഇപ്പോള്‍ പരിഗണനയിലില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബംഗാള്‍ ഐക്യദാര്‍ഢ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

 

ഇപ്പോൾത്തന്നെ ഇടതുപക്ഷവുമായി സഹകരിക്കുന്ന മറ്റു പാര്‍ട്ടികള്‍ മുന്നണിക്കു പുറത്തുണ്ട്. അവരെ മുന്നണിയിലെടുക്കുന്ന കാര്യം പോലും ചര്‍ച്ച ചെയ്തിട്ടില്ല. എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അല്ലാതെ കക്ഷികളെ മുന്നണിയിലെടുത്തു കൊണ്ടുള്ള ഭരണവിപുലീകരണമല്ല. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം അതിന്റെ വഴിക്കു നീങ്ങുമെന്നും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നും കോടിയേരി പറഞ്ഞു.

പള്ളിയിൽ സാത്താന്റെ വിളയാട്ടം ! ഞെട്ടിത്തരിച്ച് ഇടവക അംഗങ്ങൾ !

കുഞ്ഞിനെ കണ്ടിട്ടുപോലും അടങ്ങിയില്ല; കുട്ടിയും ചോരയൊലിക്കുന്ന നെറ്റിയുമായി സന്തോഷിനെ അയാൾ അടിച്ചു വീഴ്ത്തി; കൊല്ലത്ത് നടന്ന പോലീസ് ക്രൂരത !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments