HomeNewsLatest Newsഇന്‍ഫോപാര്‍ക്കിലെ കാന്റീനിലെ വടയില്‍ നിന്നു ലഭിച്ചത് അട്ട !

ഇന്‍ഫോപാര്‍ക്കിലെ കാന്റീനിലെ വടയില്‍ നിന്നു ലഭിച്ചത് അട്ട !

കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കാന്റീനില്‍ നിന്നു വാങ്ങിയ വടയില്‍ അട്ട. കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ അവിടുത്തെ തന്നെ ജീവനക്കാര്‍ക്കായുള്ള ഹോട്ടലില്‍ കഴിക്കാന്‍ നല്‍കിയ വടയില്‍ നിന്നാണു ജീവനക്കാരന് അട്ടകളെ കിട്ടിയത്. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ അരുണ്‍ ആണ് ഇക്കാര്യം ഫേസ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. തപസ്യ ബില്‍ഡിംഗിലെ ഹോട്ടലിലാണ് അരുണിന് ദുരനുഭവം ഉണ്ടായത്. വടയില്‍ അട്ടയെ കണ്ടതിന് പ്രതികരിച്ച അരുണിനോടു പൊലീസുകാരും വളരെ മോശമായി പെരുമാറി. നീ നിന്റെ പണി നോക്കിയാല്‍ മതിയെന്നാണ് പൊലീസ് അരുണിനോടും സുഹൃത്തുക്കളോടും പറഞ്ഞത്. തങ്ങളും പലതരത്തിലുള്ള ദുരിതങ്ങളും പ്രതിസന്ധികളും നേരിടുന്നുണ്ടന്ന് അരുണ്‍ ഫേസ്ബുക്കിലൂടെ പറയുന്നു. ഡാന്‍സ് ബാറുകളല്ല പകരം ആരോഗ്യകരമായി ഭക്ഷണം കഴിക്കാന്‍ ഒരിടമാണു തങ്ങള്‍ക്കാവശ്യമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

പള്ളിയിൽ സാത്താന്റെ വിളയാട്ടം ! ഞെട്ടിത്തരിച്ച് ഇടവക അംഗങ്ങൾ !

കുഞ്ഞിനെ കണ്ടിട്ടുപോലും അടങ്ങിയില്ല; കുട്ടിയും ചോരയൊലിക്കുന്ന നെറ്റിയുമായി സന്തോഷിനെ അയാൾ അടിച്ചു വീഴ്ത്തി; കൊല്ലത്ത് നടന്ന പോലീസ് ക്രൂരത !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments