HomeNewsLatest Newsഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാനതാരങ്ങള്‍ക്ക് ഖേല്‍രത്‌ന പുരസ്കാരങ്ങൾ സമ്മാനിച്ചു

ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാനതാരങ്ങള്‍ക്ക് ഖേല്‍രത്‌ന പുരസ്കാരങ്ങൾ സമ്മാനിച്ചു

ന്യൂഡല്‍ഹി: റിയോയിൽ ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ക്ക് രാജ്യത്തിന്റെ ആദരം. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ പി.വി. സിന്ധുവും സാക്ഷി മാലിക്കും മികച്ച പ്രകടനം കാഴ്ചവച്ച ദിപ കര്‍മാര്‍ക്കറും ജിത്തു റായിയും പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡുകള്‍ വിതരണം ചെയ്തു. അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡുകളും ചടങ്ങില്‍ രാഷ്ട്രപതി വിതരണം ചെയ്തു. വിരാട് കോഹ്‌ലിയുടെ പരിശീലകന്‍ രാജ് കുമാര്‍ ശര്‍മ, മഹാവീര്‍ സിംഗ് (ഗുസ്തി), എസ്. പ്രദീപ് കുമാര്‍ (നീന്തല്‍), ബിശേശ്വര്‍ നന്ദി, സാഗര്‍ മാല്‍ ദയാല്‍ (ബോക്‌സിംഗ്), നാഗപുരി രമേശ് എന്നിവര്‍ ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

 

 

സുബ്രത പോള്‍ (ഫുട്‌ബോള്‍), റാണി (ഹോക്കി), വി.ആര്‍. രഘുനാഥ് (ഹോക്കി), ഗുര്‍പ്രീത് സിംഗ് (ഷൂട്ടിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്), സൗമ്യജിത് ഘോഷ് (ടേബിള്‍ ടെന്നിസ്), വിനേഷ് (ഗുസ്തി), രജത് ചൗഹാന്‍ (അമ്പെയ്ത്ത്), ലളിത ബാബര്‍ (അത്‌ലറ്റിക്‌സ്), സൗരവ് കോത്താരി (ബില്യാര്‍ഡ്‌സ്), ശിവ ഥാപ്പ (ബോക്‌സിംഗ്), അജിങ്ക്യ രഹാനെ (ക്രിക്കറ്റ്), അമിത് കുമാര്‍ (ഗുസ്തി), സന്ദീപ് സിംഗ് മന്‍ (പാരാ അത്‌ലറ്റിക്‌സ്) വീരേന്ദര്‍ സിംഗ് (ഗുസ്തി) എന്നിവരാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായവര്‍.

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments