HomeFaithമദർ തെരേസയുടെ നാമത്തിൽ ഇന്ത്യയിൽ നടന്ന അത്ഭുത രോഗശാന്തി !

മദർ തെരേസയുടെ നാമത്തിൽ ഇന്ത്യയിൽ നടന്ന അത്ഭുത രോഗശാന്തി !

കൊൽകത്ത നഗരത്തിൽ നിന്ന് 460 മൈൽ അകലെ ചെറു കുടിലിൽ താമസിക്കുന്ന മോണിക്ക ബസ്ര എന്ന സ്ത്രീക്കാണ് മദർ തെരേസയുടെ അത്ഭുത രോഗശാന്തി പ്രാർഥനയുടെ ഫലമായി കാൻസർ സുഖപ്പെട്ടത്.ഇപ്പോള്‍ 50 വയസ്സായ മോനിക്ക ബിസ്‌റ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പങ്കു വയ്ക്കുന്നു. 1998ല്‍ പൂര്‍ണ്ണ സൗഖ്യം പ്രാപിച്ച ഇവരുടെ സാക്ഷ്യമാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാന്‍ കാരണമായ ആദ്യ അത്ഭുതം.

theresa

മോനിക്കയുടെ അടിവയറ്റില്‍ ട്യൂമര്‍ ഉണ്ടെന്നു കണ്ടെത്തിയത് ഏതാണ്ട് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വയറ്റില്‍ ട്യൂമര്‍ വളരുന്നതറിഞ്ഞ ഇവര്‍ ചികിത്സയ്ക്കായി ആശുപത്രികള്‍ കയറിയിറങ്ങി. ചികിത്സാ ചിലവ് താങ്ങാവുന്നതിലുമപ്പുറമായപ്പോള്‍ അവര്‍ വീട് പണയപ്പെടുത്തി. എന്നാൽ അസുഖത്തിൽ ഒരു മാറ്റവും കാണാനായില്ല. എല്ലാ പ്രതീക്ഷയും കൈവെടിഞ്ഞതോടെ മോനിക്കയുടെ സഹോദരി അവരെ ഗ്രാമത്തിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സഹോദരികള്‍ നടത്തുന്ന സെന്ററില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും ഭക്ഷണം കഴിക്കാന്‍ പറ്റാത്ത വിധം മോനിക്കയുടെ ആരോഗ്യ സ്ഥിതി മോശമായി.

 

 

 

ഇതോടെ, മിഷനറി സന്യാസിനികള്‍ അവരെ സിലുഗിരിയിലുള്ള ഡോക്ടറുടെ അടുക്കല്‍ കൊണ്ടു പോയി. എന്നാല്‍ ട്യൂമര്‍ ഓപ്പറേഷനിലൂടെ നീക്കം ചെയ്താല്‍ മോനിക്കയുടെ ബോധം തിരിച്ചെടുക്കാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അതോടെ ആ ശ്രമവും ഉപേക്ഷിച്ച് അവര്‍ തിരിച്ച് സന്യാസിനികളുടെ ആശ്രമത്തിലെത്തി. ഒടുവില്‍ സെപ്റ്റംബര്‍ 4ന്, മദര്‍ തെരേസയുടെ ഒന്നാം മരണ വാര്‍ഷികത്തിന്റെ തലേദിവസം സന്യാസിനികള്‍ക്കൊപ്പം മോനിക്കയും പ്രാര്‍ത്ഥിക്കുവാനായി ദേവാലയത്തില്‍ പ്രവേശിച്ചു. ദേവാലയത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന മദറിന്റെ ഫോട്ടോയില്‍ നിന്നുമൊരു പ്രകാശം മോനിക്കയെ വലയം ചെയ്തതായി അവർ പറയുന്നു.

mother

എന്നാല്‍ അസുഖം മൂലം ദേവാലയത്തില്‍ അധികം സമയം ചിലവഴിക്കാന്‍ കഴിയാതെ വന്നതിനാല്‍ മോനിക്കയെ തിരിച്ച് ആശ്രമത്തിലെത്തിച്ചു. അന്നു രാത്രി, മദര്‍ തെരേസയുടെ കാശുപൂപം മോനിക്കയുടെ അരയില്‍ ഒരു സന്യാസിനി കെട്ടിക്കൊടുത്തു. മദറിനോട് പ്രാര്‍ത്ഥിച്ച് ആ രാത്രി അവര്‍ ചിലവഴിച്ചു. വേദനയാല്‍ പല രാത്രികളിലും ഉറങ്ങാന്‍ കഴിയാതിരുന്ന അവര്‍ ആ രാത്രി സുഖമായി ഉറങ്ങി. രാത്രി 1 മണിയായപ്പോള്‍ ടോയിലറ്റില്‍ പോകുവാനായി എഴുന്നേറ്റപ്പോള്‍ അടിവയറ്റിലെ തന്റെ ട്യൂമര്‍ അപ്രത്യക്ഷ്യമായതായും വയര്‍ പൂര്‍വ്വ സ്ഥിതിയിലായതും അനുഭവപ്പെട്ടു. രാവിലെ തനിക്കു ലഭിച്ച സൗഖ്യത്തെക്കുറിച്ച് സന്യാസിനികളോട് ഇവര്‍ പങ്കുവച്ചു. അവര്‍ അവരെ പരിശോധനയ്ക്കായി ഡോക്ടറുടെ പക്കല്‍ കൊണ്ടു പോയി. ട്യൂമര്‍ മാറിയതായി അവിടെ വച്ച്‌ ഡോക്ടര്‍ കണ്ടെത്തി. ഈ സംഭവത്തെ പ്പറ്റി പഠിക്കാനെത്തിയ വത്തിക്കാൻ സമിതി പ്രസ്തുത അത്ഭുതം വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാനാവാത്തതാണെന്നു കണ്ടെത്തിയിരുന്നു.

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

അത്ഭുതജപമാല സ്ഥിരീകരണത്തിനായി ഇന്ത്യയിൽ നിന്നും റോമിലേക്ക് !

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments