HomeNewsLatest Newsമലാപറമ്പ്, കിനാലൂർ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

മലാപറമ്പ്, കിനാലൂർ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഈ അധ്യയന വർഷം മലാപറമ്പ്, കിനാലൂർ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. നിലവില്‍ സ്‌കൂളില്‍ 75 വിദ്യാര്‍ഥികളാണുള്ളത്. എട്ട് അധ്യാപകരും ഒരു അറ്റന്‍ഡറും ഉള്‍പ്പടെ ഒന്‍പത് ജീവനക്കാരും സ്‌കൂളിലുണ്ട്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുവരെ സമരം തുടരുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

 

ജൂൺ മധ്യത്തോടെ പാഠപുസ്തകങ്ങൾ സ്കൂളുകളിലെത്തിക്കുമെന്നും പുസ്തകങ്ങളുടെ അച്ചടി 70 ശതമാനം പൂർത്തിയായെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്കൂള്‍ പ്രവേശത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ല. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തിയായതോടെ അധികം വരുന്ന അധ്യാപകരുടെ ശമ്പളം മുടങ്ങില്ല. അധ്യാപകരുടെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

 

എയിഡഡ് സ്‌കൂള്‍ നിര്‍ത്തലാക്കുമ്പോള്‍ ഭൂമിയും കെട്ടിടവും ഉടമസ്ഥന് തിരിച്ച് നല്‍കണമെതാണ് വിദ്യാഭ്യാസ ചട്ടം. ഇതുപ്രകാരം സ്‌കൂള്‍ മാനേജര്‍ക്ക് ഭൂമി തിരിച്ച് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാന്‍ പലതവണ എഇഒ മലാപ്പറമ്പ് സ്‌കൂളില്‍ എത്തിയിരുന്നു. പലതവണ എഇഒ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments