കലാഭവൻ മണിയുടെ ഓർമയിൽ സിനിമാലോകം; മണി ഓർമ്മയായിട്ട് ഇന്ന് മൂന്നുവർഷം

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം തികയുന്നു. സിനിമാ താരമെന്ന നിലയിലും നാടന്‍പാട്ട് ഗായകനെന്ന നിലയിലും മികച്ച സ്റ്റേജ് പെര്‍ഫോമര്‍ എന്ന നിലയിലും നിരവധി ആരാധകരെ സ്വന്തമാക്കിയ കലാഭവന്‍ മണിയുടെ ഐറ്റങ്ങളും ഗാനങ്ങളും ഇന്നും പല പരിപാടികളുടെയും ആകര്‍ഷണമാണ്. വീടിനുസമീപത്തെ പാഡിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കെയാണ് കലാഭവന്‍ മണിയെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയും ചെയ്തത്. ഇതു സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്. സിബിഐ അന്വേഷണത്തിന് ഭാഗമായി നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അന്ന് പാഡിയില്‍ ഉണ്ടായിരുന്നവര്‍ സമ്മതം നല്‍കിയിട്ടുണ്ട്.
200 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി.