HomeNewsLatest Newsകണ്ണീർ കാഴ്ചയായി കലാഭവൻ മണിയുടെ സഞ്ചയനം അറിയിച്ച് ഭാര്യ തയ്യാറാക്കിയ കുറിപ്പ്

കണ്ണീർ കാഴ്ചയായി കലാഭവൻ മണിയുടെ സഞ്ചയനം അറിയിച്ച് ഭാര്യ തയ്യാറാക്കിയ കുറിപ്പ്

തൃശൂര്‍: കലാഭവന്‍ മണിയുടെ സഞ്ചയന കര്‍മ്മങ്ങള്‍ അറിയിച്ച് ഭാര്യ തയ്യാറാക്കിയ സഞ്ചയനക്കുറിപ്പ് ആരാധകര്‍ക്ക് വേദനക്കാഴ്ചയാകുന്നു. താന്‍ മരിച്ചാല്‍ ഒരു മാസക്കാലം കേരളത്തിലെ ചാനലുകള്‍ക്ക് വിശ്രമമുണ്ടാകില്ലെന്ന് ഒരു അഭിമുഖത്തില്‍ കലാഭവന്‍ മണി പറഞ്ഞത് സത്യമാവുകയാണോ എന്ന് തോന്നിപ്പോകും. മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മണി നിറഞ്ഞ് നില്‍ക്കുകയാണ്. വളരെ ചുരുങ്ങിയ തന്റെ ആയുസ്സിനുള്ളില്‍ മണി ചെയ്ത നല്ല പ്രവര്‍ത്തികളിലൂടെയാണ് മാധ്യമ ലോകം അദ്ദേഹത്തെ വീണ്ടും വീണ്ടും വായനക്കാരിലേയ്ക്ക് എത്തിയ്ക്കുന്നത്. നന്മയുള്ള ആ മനുഷ്യന്റെ മരണം സിനിമാ ലോക്തതെ മാത്രമല്ല സാധാരണക്കാരായ ഒട്ടേറെ ആളുകളുടേയും മനസില്‍ വേദനയായി മാറി. ഭാര്യ തയ്യാറാക്കിയ സഞ്ചയനക്കുറിപ്പാണ് വേദനക്കാഴ്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും ഈ കുറിപ്പ് പ്രചരിക്കുന്നു. മണി ഇതെല്ലാം ഏതോ ലോകത്തിരുന്നു കാണുകയാവും.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments