HomeNewsLatest Newsശ്രദ്ധിക്കുക ! നിങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ പോകുന്നതിന്റെ 5 അടയാളങ്ങള്‍ ഇവയാണ് !

ശ്രദ്ധിക്കുക ! നിങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ പോകുന്നതിന്റെ 5 അടയാളങ്ങള്‍ ഇവയാണ് !

പലരുടേയും ജീവിതത്തിലെ ഏറ്റവും വലിയ മാനസിക സമ്മര്‍ദ്ദവുമാണ് ജോലി ഇല്ലാതാവുക എന്നത്. ജോലി നഷ്ടമാകും എന്ന തോന്നലാണ് പലരേയും കൊണ്ട് അതികഠിനമായി പണിയെടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകവും. ‘നാളെ മുതൽ വരേണ്ട” എന്ന ബോസ്സിന്റെ വാക്ക് കേള്‍ക്കാന്‍ ഒരു തൊഴിലാളിയും ആഗ്രഹിക്കില്ല. അതുകൊണ്ട് തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി ഉപയോഗിച്ച് തൊഴിലാളികളെ കൊണ്ട് മാടുപോലെ പണിയെടുപ്പിക്കുന്നവരും കുറവല്ല. ‘മൈ ബോസ്സ്’ എന്ന ദിലീപ് സിനിമയിൽ കണ്ടിട്ടില്ലേ? മാനസിക ആരോഗ്യത്തെ വരെ മോശമായി ബാധിക്കുന്ന ജോലി നഷ്ടമാകുമെന്ന പേടി അലട്ടുന്നവരുടെ എണ്ണം കൂടുതലുമാണ്. ജോലി നഷ്ടപ്പെടാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കാണാന്‍ നിങ്ങളെ ഇത് സഹായിക്കും.

 

1.ഇമെയിലുകളുടെ എണ്ണത്തില്‍ കുറവ് വരിക

കമ്പനിയുടെ പുതിയ പ്രോജക്ടുകളേയും കോര്‍പ്പറേറ്റ് സംരംഭങ്ങളേയും കുറിച്ച് നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കാതിരിക്കുക. ഗ്രൂപ്പ് ഇമെയില്‍ സംവിധാനങ്ങളില്‍ നിന്ന് പുറത്താവുക. പെട്ടെന്നുള്ള ഈ കുറവ് ഒരു പക്ഷെ നിങ്ങനെ പുറത്ത്താക്കുന്നതിന്റെ മുന്നോടിയാവാം. പക്ഷെ സാങ്കേതിക തകരാർ മൂലവും ഇങ്ങനെ സംഭവിക്കാം. അതുകൊണ്ട് വ്യക്തമായി നിരീക്ഷിക്കുക.

 

2. കാരണമില്ലാതെ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വരിക.

നിങ്ങള്‍ എന്ത് ജോലി ചെയ്യുകയാണെങ്കിലും മുകളിലുള്ള ഉദ്യോഗസ്ഥന്‍ എപ്പോഴും ചോദ്യം ചോദിച്ചു കൊണ്ടിരിക്കുക. എന്താണ് ചെയ്യുന്നതെന്ന് തുടര്‍ച്ചയായി അന്വേഷിക്കുക. എല്ലാ കാര്യങ്ങളിലും സംശയം നിറഞ്ഞുള്ള പെരുമാറ്റം, ഇതെല്ലാം ഉള്ള ജോലി തെറിക്കുന്നതിന്റെ ലക്ഷണങ്ങളാവാം.

 

3. കമ്പനി ഇമെയില്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് നിലയ്ക്കുക

സാധാരണ ഐ ടി ഉദ്യോഗസ്ഥർക്കെല്ലാം അവർ ജോലി ചെയ്യുന്ന കമ്പനി ഒരു ഇ മെയിൽ വിലാസവും ഇന്റെർണൽ ചാറ്റ് സംവിധാനവും ഒക്കെ നില്കിയിരിക്കും. കമ്പനി നല്‍കിയ ഇമെയില്‍, ചാറ്റിംഗ്, ഗ്രൂപ്പ് ചാറ്റിംഗ് സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാണെങ്കില്‍ സൂക്ഷിക്കുക, നിങ്ങളുടെ ജോലിക്ക് പണി വരുന്നു.

 

4.ജോലി ഷിഫ്റ്റിലുള്ള വ്യതിയാനം

ഷിഫ്റ്റ് സമയങ്ങളിലും ഷെഡ്യൂള്‍ ലിസ്റ്റിലും നിന്ന് തുടര്‍ച്ചയായ ഒഴിവാക്കപ്പെടുകയാണെങ്കില്‍, അല്ലെങ്കിൽ സമയങ്ങളിൽ തുടർച്ചയായ മാറ്റം വരുത്തുകയാണെങ്കിൽ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ആലോചിക്കുന്നതായി സംശയിക്കാം.

 

5.പുതിയ ചുമതലകൾ നല്‍കാതിരിക്കുക

ഓഫീസിൽ ബാക്കിയുള്ളവരെല്ലാം സമയമില്ലാതെ നെട്ടോട്ടമോടുമ്പോള്‍ നിങ്ങൾക്കു മാത്രം ഒരു ജോലിയും തരാതെ വെറുതെ ഇരുത്തുക. പുതിയ ഒരു അസൈന്‍മെന്റും നൽകാതിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ നിങ്ങളെ പതിയെ ഒഴിവാക്കുന്നതാവാം.

സാങ്കേതിക തകരാറുകള്‍ മൂലമാണോയെന്ന് അറിയുന്നതിന് മുമ്പ് എടുത്തുചാടുകയോ ആകുലപ്പെടുകയോ ചെയ്യേണ്ടതില്ല. മുതലാളിയുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെ ജോലിയുടെ സ്ഥിതി ഏകദേശം ഊഹിക്കാനാവും. വ്യക്തമായി അറിഞ്ഞതിനു ശേഷം മാത്രം പ്രതികരിക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ ‘പ്രതികരണത്തിന്റെ’ പേരിൽ ഒരു കുഴപ്പവുമില്ലാതെയിരിക്കുന്ന ജോലി പോയിക്കിട്ടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments