HomeNewsLatest Newsകമ്മിഷനെ ചെറുതായിക്കണ്ടാൽ ദുഖിക്കേണ്ടി വരും; സരിതയ്ക്ക് കമ്മിഷന്റെ മുന്നറിയിപ്പ്

കമ്മിഷനെ ചെറുതായിക്കണ്ടാൽ ദുഖിക്കേണ്ടി വരും; സരിതയ്ക്ക് കമ്മിഷന്റെ മുന്നറിയിപ്പ്

കൊച്ചി: സോളാർ കേസ്സിൽ കമ്മീഷനെ ചെറുതായി കാണുന്നവര്‍ക്ക് ദു:ഖിക്കേണ്ടി വരും എന്ന് കമ്മിഷന്റെ മുന്നറിയിപ്പ്. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ശക്തമായ നടപടികളിലേയ്ക്ക് കടക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സരിത ജയിലില്‍ വച്ച് മജിസ്‌ട്രേറ്റിന് എഴുതി എന്ന് പറയപ്പെടുന്ന യഥാര്‍ത്ഥ കത്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കണമെന്ന് ജസ്റ്റിസ് ശിവരാമന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഇതിന് തടസ്സ വാദങ്ങള്‍ ഉന്നയിയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ മുന്നറിയിപ്പ്. സരിത എഴുതിയ കത്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കിയേ തീരൂ എന്ന നിലപാടാണ് കമ്മീഷനുള്ളത്.
സരിതയുടെ കത്തിന് രഹസ്യ സ്വഭാവം ഉണ്ടെന്നും കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ സാധിയ്ക്കില്ലെന്നും ആണ് അഭിഭാഷകന്‍ വാദിച്ചത്. കത്ത് കമ്മീഷന്റെ പരിഗണനാ വിഷയം അല്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാൽ കത്ത് കൊണ്ട് വന്നെതീരൂ എന്ന് നിർദേശിച്ച ജസ്റ്റിസ് ശിവരാമന്‍, കമ്മീഷന്‍ അന്വേഷിയ്ക്കുന്നത് ബോട്ടപകടം അല്ലെന്നുകൂടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments