HomeNewsLatest Newsജാഗ്രത: ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യത; കാരണം ഇങ്ങനെ:

ജാഗ്രത: ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യത; കാരണം ഇങ്ങനെ:

ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യത. റഷ്യയാണ് ഇതു സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്കായി പ്രധാന ഡൊമൈന്‍ സെര്‍വറുകളെല്ലാം പ്രവര്‍ത്തനരഹിതമാക്കുന്നതോടെയാണ് ഇത്. ഏതാനും സമയത്തേക്കായിരിക്കും നെറ്റ് ഇല്ലാതാവുക. എന്നാല്‍ ഇത് എത്ര സമയമാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ല.

വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണം കണക്കിലെടുത്ത് ഇതിനെ നേരിടാനായി സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് അറ്റകുറ്റപ്പണി. ഇതിനായി ക്രിപ്റ്റോ​ഗ്രഫിക് കീ മാറ്റും. ഇതുവഴി ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. ഇന്റര്‍നെറ്റ് സേവനദാതാക്കളും നെറ്റ്‌വര്‍ക്ക്‌ ഓപ്പറേറ്റമാരും ഈ കീ മാറ്റത്തിന് തയ്യാറാകാത്ത പക്ഷം അവരുടെ സേവനം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാം എന്നാണ് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments