HomeNewsLatest Newsവെള്ളം കുടിക്കാനായി അതിര്‍ത്തി കടന്നെത്തി; പാകിസഥാൻ ബാലനെ തിരിച്ചേല്‍പ്പിച്ച് ഇന്ത്യ

വെള്ളം കുടിക്കാനായി അതിര്‍ത്തി കടന്നെത്തി; പാകിസഥാൻ ബാലനെ തിരിച്ചേല്‍പ്പിച്ച് ഇന്ത്യ

വെള്ളം കുടിക്കാനായി അതിര്‍ത്തി കടന്നെത്തിയ പാക്ക് ബാലനെ ഇന്ത്യ തിരിച്ചേല്‍പ്പിച്ചു. കന്നുകാലികളെ തീറ്റിക്കുന്നതിനിടെ പന്ത്രണ്ടുകാരനായ മുഹമ്മദ് തന്‍വീര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. ഇന്ത്യന്‍ മേഖലയില്‍കണ്ട കിണറ്റില്‍നിന്നു വെള്ളം കുടിക്കുന്നതിനാണ് തന്‍വീര്‍ അതിര്‍ത്തി കടന്നതെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിഎസ്ഫിന്റെ കണ്ണില്‍പ്പെട്ട കുട്ടിയെ അവര്‍ പാക്ക് റേഞ്ചേഴ്സിനു കൈമാറി. ഇന്നു രാവിലെ പാക്ക് റേഞ്ചേഴ്സിനെ വിളിച്ച്‌ കുട്ടിയെ കൈമാറുകയായിരുന്നുവെന്ന് ബിഎസ്‌എഫ് വക്താവ് പറഞ്ഞു. പഞ്ചാബിലെ ഫിറോസ്പൂരിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം. പാക്കിസ്ഥാനിലേക്കു അതിക്രമിച്ചു കയറിയെന്നാരോപിച്ചു ഇന്ത്യന്‍ സൈനികനെ പാകിസ്ഥാൻ പിടികൂടിയിരുന്നു. ജവാന്റെ മോചനത്തിനായി ഇന്ത്യ, പാക്ക് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.

രഹസ്യവിവരം തുണച്ചു ! രക്ഷപെട്ടത് 12 പെൺകുട്ടികളുടെ ജീവൻ ! നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ ഇന്നു നടന്നത്…..

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments