HomeNewsLatest Newsചൂട്: വെള്ളമെടുക്കുന്നതിനായി ക്യൂനിന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

ചൂട്: വെള്ളമെടുക്കുന്നതിനായി ക്യൂനിന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

ലാത്തൂര്‍: കടുത്ത ചൂടും വരള്‍ച്ചയും അനുഭവപ്പെടുന്ന ലാത്തൂരില്‍ വെള്ളം എടുക്കുന്നതിനായി ക്യൂനിന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. നാല്‍പ്പയഞ്ചുകാരിയായ കേവല്‍ഭായ് കാംബ്ലോ എന്ന സ്ത്രീയാണ് മരിച്ചത്. അട്ടോള ഗ്രാമത്തിലുള്ള കുഴല്‍കിണറില്‍ നിന്നും വെള്ളം എടുക്കുന്നതിനായി ക്യൂനില്‍ക്കുകയായിരുന്നു കാംബ്ലോ. വെള്ളത്തിനായി രണ്ടു മണിക്കൂറില്‍ കൂടുതല്‍ കാത്തുനില്‍ക്കേണ്ടി വന്ന കാംബ്ലോ ബോധരഹിതയായി വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
വെള്ളം എടുക്കാന്‍ പോയ സച്ചിന്‍ എന്ന പതിനൊന്നുവയസ്സുകാരന്‍ കഴിഞ്ഞ മാസം മരിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments