HomeNewsLatest Newsപ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അതിവേഗം സഹായമെത്തിക്കാൻ ബിഎല്‍ഒ ഓഫീസ്‌ഴ്‌സ്‌; സഹായം ലഭിക്കുന്നത് ഇങ്ങനെ:

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അതിവേഗം സഹായമെത്തിക്കാൻ ബിഎല്‍ഒ ഓഫീസ്‌ഴ്‌സ്‌; സഹായം ലഭിക്കുന്നത് ഇങ്ങനെ:

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേഗത്തില്‍ അടിയന്തിര സഹായം എത്തിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ സഹായം ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ പലര്‍ക്കും ധാരണയില്ല. ഇതിനായി അപേക്ഷ സമര്‍പ്പിക്കണ്ടതുണ്ടോ? അതോ ക്യാമ്ബില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സഹായം ലഭിക്കുമോ? ഇനി ഇതോര്‍ത്ത് ആരും തലപുകയ്‌ക്കേണ്ട. സഹായധനം ലഭിക്കാന്‍ ഓഫീസുകള്‍ തോറും കേറിയിറങ്ങേണ്ടതായി വരില്ല. ദുരിത ബാധിതരുടെ വിവരങ്ങള്‍ അന്വേഷിക്കാനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) നിങ്ങളുടെ വീടുകളിലേക്ക് എത്തും.

ഓരോ വീടുകളിലും എത്തി ബിഎല്‍ഒമാര്‍ അവശ്യവിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമായിരിക്കും ധനസഹായം ലഭ്യമാക്കുക. വാര്‍ഡ് അംഗമോ വില്ലേജ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ശേഷമായിരിക്കും അന്തിമ പട്ടിക തയാറാക്കുക. എറണാകുളം ജില്ലയില്‍ ഇതിനായി എഴുന്നൂറിലേറെ ബിഎല്‍ഒമാര്‍ വിവരശേഖരണം ആരംഭിച്ചതായി കലക്റ്റര്‍ മുഹമ്മദ് സഫിറുള്ള അറിയിച്ചു.

പ്രളയം വിതച്ച പത്തനംതിട്ട ജില്ലയിലും സഹായധനം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളിലും മറ്റും സ്ഥലങ്ങളിലും കഴിഞ്ഞവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക ലിസ്റ്റാക്കി തയാറാക്കണമെന്നാണ് പത്തനംതിട്ട ജില്ല കലക്റ്റര്‍ പി.ബി നൂഹ് ഉത്തരവിട്ടിരിക്കുന്നത്. പേര്, മേല്‍വിലാസം, വയസ്, ആണ്/പെണ്ണ്, കുട്ടികള്‍, കുടുംബനാഥയുടെ റേഷന്‍ കാര്‍ഡ് നമ്ബര്‍, ബാങ്ക് അക്കൗണ്ട് നമ്ബര്‍, ഐഎഫ്‌എസ് സി കോഡ് സഹിതം, ആധാര്‍ നമ്ബര്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ വിവരങ്ങള്‍ ഇതിലുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments