HomeNewsLatest Newsസിപിഎം ഹർത്താലിൽ വ്യാപക അക്രമം : കോഴിക്കോട് ജില്ലയില്‍ നാളെ വീണ്ടും ഹര്‍ത്താല്‍; ഇത്തവണ ബിഎംഎസ്...

സിപിഎം ഹർത്താലിൽ വ്യാപക അക്രമം : കോഴിക്കോട് ജില്ലയില്‍ നാളെ വീണ്ടും ഹര്‍ത്താല്‍; ഇത്തവണ ബിഎംഎസ് വക !

ഇന്നത്തെ സിപിഎം ഹര്‍ത്താലില്‍ ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക ആക്രണമുണ്ടായെന്നാരോപിച്ച് കോഴിക്കോട് ജില്ലയില്‍ നാളെ ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബിഎംഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎമ്മുകാര്‍ തകര്‍ത്തു. കല്ലായ് റോഡിലെ കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാള്‍, ബിഎംഎസ് പ്രസിദ്ധീകരണമായ മസ്ദൂര്‍ഭാരതി ഓഫീസ്, എബിവിപി ജില്ലാ കമ്മിറ്റി ഓഫീസ്, സമീപത്തെ ഹോട്ടല്‍ എന്നിവയ്ക്കുനേരെയും അക്രമമുണ്ടായി.ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസാണ് സിപിഎം അക്രമികള്‍ തകര്‍ത്തത്. ഇരുപത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments