HomeNewsLatest Newsതനിക്ക് അശ്ലീലസന്ദേശം അയച്ചയാളെ സംസാരിച്ച് വിളിച്ചുവരുത്തി കിടിലൻ പണികൊടുത്തത് ഹനാൻ; പ്രശംസിച്ച് സോഷ്യൽ മീഡിയ

തനിക്ക് അശ്ലീലസന്ദേശം അയച്ചയാളെ സംസാരിച്ച് വിളിച്ചുവരുത്തി കിടിലൻ പണികൊടുത്തത് ഹനാൻ; പ്രശംസിച്ച് സോഷ്യൽ മീഡിയ

ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്തുനിന്നും ധൈര്യപൂർവ്വം തിരിച്ചുവന്ന പെൺകുട്ടിയാണ് ഹനാൻ. ഇപ്പോൾ ഹനാനുമായി ബന്ധപ്പെട്ട പുതിയൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഹനാൻന്റെ ഫോണിലേക്ക് നിരന്തരമായി അശ്ലീല മെസ്സേജുകളും വീഡിയോകളും അയച്ചിരുന്ന ഒരാളെ തന്റെ കൃത്യമായ ഇടപെടൽ കൊണ്ടും ബുദ്ധികൊണ്ട് പോലീസിനെ ഏൽപ്പിച്ചിരിക്കുകയാണ് ഹനാൻ. ഇത്തരത്തിൽ മോശമായി മെസ്സേജ് അയച്ച വ്യക്തിയെ കൊച്ചിയിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് തന്നെ പോലീസിന് കൈമാറുകയും ചെയ്തതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. കുമ്പളങ്ങിയിലെ ജോസഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത് പുതുതലമുറയിലെ പെൺകുട്ടികൾക്ക് പ്രചോദനമാണ് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ താരത്തിന്റെ ധൈര്യത്തെ പ്രശംസിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments