HomeNewsLatest Newsസുരക്ഷാ പ്രശ്നം: ഗൾഫ് രാജ്യങ്ങൾ പാകിസ്താനിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും നിർത്തിവച്ചു

സുരക്ഷാ പ്രശ്നം: ഗൾഫ് രാജ്യങ്ങൾ പാകിസ്താനിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും നിർത്തിവച്ചു

പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു. അതായത്, നിലവില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുകയാണെന്നാണ് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിപ്പില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ദേശീയ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷകണക്കിലെടുത്താണ് ഇവരുടെ ഈ നടപടി. അതായത്, ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

മാത്രമല്ല, കുവൈത്ത് എയര്‍വേയ്‌സിന്റെ ലാഹോര്‍, ഇസ്ലാമാബാദ് സര്‍വിസുകളും നിര്‍ത്തിവെച്ചിരിക്കുന്നു. കൂടാതെ, കുവൈത്ത് എയര്‍വേയ്‌സ് കമ്പനി അധികൃതര്‍ ടിറ്റ്വറിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.സൗദി എയര്‍ലൈന്‍സ് പാകിസ്താനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.

ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും,ബജറ്റ് വിമാന കമ്പനിയായ സലാം എയറും സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ ഒമാന്‍ എയറിന്റെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും സലാം എയറിന്റെ കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍ കോട്ട് സര്‍വീസുകളും അവസാനിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments