HomeNewsLatest Newsപെരിന്തല്‍മണ്ണയിൽ ഹോണ്ട ഷോറൂമില്‍ വൻ തീപിടുത്തം; 18 വാഹനങ്ങള്‍ കത്തിനശിച്ചു

പെരിന്തല്‍മണ്ണയിൽ ഹോണ്ട ഷോറൂമില്‍ വൻ തീപിടുത്തം; 18 വാഹനങ്ങള്‍ കത്തിനശിച്ചു

പെരിന്തല്‍മണ്ണയിൽ വാഹന ഷോറൂമില്‍ വൻ തീപിടുത്തം. അങ്ങാടിപ്പുറം ഹോണ്ട ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സമീപവാസികളും യാത്രാക്കാരും ഷോറൂമില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ അഗ്നിശമന സേനാവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തീ പടര്‍നന്നത് അറിയാന്‍ വൈകിയതാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കാനിടയാക്കിയത്. അഗ്നി ശമനസേനാ യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്.

സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്. മുകളിലെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ ഉണ്ടായിരുന്നത്. തീ മുകളിലേക്ക് പടരുമ്ബോഴേക്കും നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഈ വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റി. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം ജങ്ഷനില്‍ നിന്നും 50 മീറ്റര്‍ അകലെ കോഴിക്കോട് റോഡിലാണ് അടുത്തകാലത്ത് നവീകരിച്ച്‌ ഷോറൂം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments