HomeNewsLatest Newsഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു; നടൻ ദിലീപിന്റെ സാന്നിധ്യത്തില്‍ പുതിയ സംഘടന

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു; നടൻ ദിലീപിന്റെ സാന്നിധ്യത്തില്‍ പുതിയ സംഘടന

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു. ഇന്ന് 21 തീയറ്ററുകള്‍ കൂടി തമിഴ് ചിത്രം ഭൈരവ പ്രദര്‍ശിപ്പിച്ചു തുടങ്ങി.വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം ഫെഡറേഷനു കീഴിലുള്ള 31 തീയറ്ററുകള്‍ റിലീസ് ചെയ്തിരുന്നു. ഇതോടെ ഫെഡറേഷനു ബദലായി തീയറ്റര്‍ സംഘടന രൂപീകരിക്കാനുള്ള നീക്കങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി. നടന്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ പുതിയ സംഘടന രൂപീകരണം ചര്‍ച്ച ചെയ്യും. ഫെഡറേഷനു പുറത്തുള്ള തീയറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, മള്‍ട്ടിപ്ലെക്‌സ് ഉടമകള്‍, തീയറ്റര്‍ ബിസിനസുള്ള ചില താരങ്ങള്‍, ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണു പുതിയ സംഘടന രൂപീകരിക്കുന്നത്. നടന്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തീയറ്റര്‍ ഉടമകളും നാളെ കൊച്ചിയില്‍ യോഗം ചേരും.

കേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments