ചാരായ വാറ്റ് കേന്ദ്രത്തിൽ റെയ്ഡിനെത്തിയ പോലീസിനെ വിറക് കൊള്ളി കൊണ്ട് നേരിട്ട് അക്രമിസംഘം. സംഭവത്തിൽ എസ്ഐ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. തെന്മല സ്റ്റേഷനിലെ പൊലീസുകാരാണ് ചാരായ വാറ്റ് സംഘത്തിന്റെ ആക്രമണത്തിനിരയായത്. തെന്മല ഒറ്റക്കലിന് സമീപത്ത് വെച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം. കുരുമുളക് പൊടി വിതറിയ ശേഷം തടിക്കഷ്ണം കൊണ്ട് സിഐ ഉള്‍പ്പടെയുള്ളവരെ മര്‍ദിക്കുകയിരുന്നു. ആക്രമണത്തില്‍ എസ്ഐ ഷാലുവിന് സാരമായി പരുക്കേറ്റു. ഉദ്യോഗസ്ഥര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. വ്യാജവാറ്റ് സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പോലീസുകാരെ കുരുമുളകുപൊടി വിതറിയശേഷം വിറകുകൊണ്ട് തല്ലിയോടിച്ച് ചാരായവാറ്റ് സംഘം ! ഒരാൾ കസ്റ്റഡിയിൽ
RELATED ARTICLES