HomeNewsLatest Newsഇനിയും സഫലമാവാത്ത ആ രണ്ട് ആഗ്രഹങ്ങൾ മാത്രം ബാക്കി: സച്ചിൻ തെണ്ടുൽക്കർ പറയുന്നു...

ഇനിയും സഫലമാവാത്ത ആ രണ്ട് ആഗ്രഹങ്ങൾ മാത്രം ബാക്കി: സച്ചിൻ തെണ്ടുൽക്കർ പറയുന്നു…

സച്ചിൻ എന്ന ഇതിഹാസ താരത്തിന് ക്രിക്കറ്റിൽ എത്തിപ്പിടിക്കാൻ ആവാതെപോയ നേട്ടങ്ങൾ കുറവാണ്. എന്നാൽ തന്റെ രണ്ട് ആഗ്രഹങ്ങൾ ഇനിയും ബാക്കിയാണ് എന്ന് സച്ചിൻ പറയുന്നു. ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ മനസ്സ് തുറക്കുന്നത്.

അതിൽ ആദ്യത്തേത് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറോടൊപ്പം കളിക്കണമെന്ന ആഗ്രഹം ആണ്. ഒരിക്കലും സുനില്‍ ഗവാസ്‌കറുമായി താൻ കളിച്ചിട്ടില്ല. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ കഴിയാതെ പോയത് ഖേദകരമാണെന്നും താന്‍ അരങ്ങേറ്റം കുറിക്കുന്നതിന് കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഗവാസ്‌കര്‍ വിരമിച്ചെന്നും സച്ചിന്‍ പറയുന്നു.കുട്ടിക്കാലത്ത് സുനില്‍ ഗവാസ്‌കറായിരുന്നു ബാറ്റിംഗ് ഹീറോയെന്ന് സച്ചിന്‍ ഓർത്തെടുത്തു.

രണ്ടാമത്തെ ആഗ്രഹം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സര്‍.വിവിയന്‍ റിച്ചാര്‍ഡ്‌സിനെതിരെ കളിക്കുക എന്നതായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. കൗണ്ടി ക്രിക്കറ്റില്‍ റിച്ചാര്‍ഡ്‌സിനൊപ്പം കളിക്കാന്‍ ഭാഗ്യം ലഭിച്ചെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ തനിക്ക് അതിന് സാധിച്ചില്ലെന്ന ദുഃഖം തനിക്ക് ഇപ്പോഴും ഉണ്ടെന്ന് സച്ചിൻ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments