HomeNewsLatest Newsലോകത്തിൽ ആകെ 9 പേർക്ക് മാത്രമുള്ള അത്യപൂർവ്വ രക്തഗ്രൂപ്പ് ഇന്ത്യയിൽ കണ്ടെത്തി; പക്ഷെ കഷ്ടമാണ് ഇയാളുടെ...

ലോകത്തിൽ ആകെ 9 പേർക്ക് മാത്രമുള്ള അത്യപൂർവ്വ രക്തഗ്രൂപ്പ് ഇന്ത്യയിൽ കണ്ടെത്തി; പക്ഷെ കഷ്ടമാണ് ഇയാളുടെ അവസ്ഥ !

ലോകത്തിൽ ആകെ 9 പേർക്ക് മാത്രമുള്ള അത്യപൂർവ്വ രക്തഗ്രൂപ്പ് ഇന്ത്യയിൽ കണ്ടെത്തി. മനുഷ്യരില്‍ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളായ എ, ബി, ഒ,എബി എന്നീ ഗ്രൂപ്പുകളല്ലാതെ ഇഎംഎം നെഗറ്റീവ് എന്ന രക്ത ഗ്രൂപ്പാണ് കണ്ടെത്തിയത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 65കാരനാണു ഈ അപൂർവ്വ രക്ത ഗ്രൂപ്പ് കണ്ടെത്തിയത്. ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക് ഒരുങ്ങവെയാണ് 65കാരന്റെ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞതെന്ന് സമര്‍പ്പണ്‍ രക്തദാതാ കേന്ദ്രത്തിലെ ഡോക്ടര്‍ സന്‍മുഖ് ജോഷി പറഞ്ഞു. ഒരു രക്തഗ്രൂപ്പിലും യോജിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് രക്തം അയച്ചതിനെ തുടര്‍ന്നാണ് ഇഎംഎം നെഗറ്റീവാണ് രക്തഗ്രൂപ്പെന്ന് സ്ഥിരീകരിച്ചത്.

375 ആന്റിജനുകള്‍ ഇഎംഎം യിൽ കൂടുതലായുള്ളത് ശാസ്‌ത്രലോകം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആന്റിജന്‍ കൂടുതലുള്ള രക്തഗ്രൂപ്പ് കണ്ടെത്തിയത് വളരെ അപൂർവ്വമാണ്. എന്നാൽ, ഇഎംഎം നെഗറ്റീവ് രക്തഗ്രൂപ്പുള്ളവര്‍ക്ക് ചില പരിമിതികളുണ്ട്. ഇവര്‍ക്ക് രക്തം നല്‍കാനോ സ്വീകരിക്കാനോ കഴിയില്ല. അഹമ്മദാബാദിലെ പ്രത്മ ബ്ലഡ് ബാങ്കിൽ നിന്നാണ് രോഗിയെ റഫർ ചെയ്തതെന്ന് കണ്ടുപിടുത്തം നടത്തിയ ഡോക്ടർ സൺമുഖ് ജോഷി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments