HomeNewsLatest Newsകേരളത്തിൽ തെരഞ്ഞെടുപ്പ് മേയ് 16ന്; വോട്ടെണ്ണൽ മേയ് 19

കേരളത്തിൽ തെരഞ്ഞെടുപ്പ് മേയ് 16ന്; വോട്ടെണ്ണൽ മേയ് 19

ഇലക്ഷൻ കമ്മിഷൻ കേരളത്തിൽ വോട്ടെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. മെയ്‌ 16 നു ആണ് കേരളത്തിൽ ഇലക്ഷൻ പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ മെയ്‌ 19 നു നടക്കും. അസം (രണ്ട് ഘട്ടം) -ഏപ്രിൽ 4, രണ്ടാംഘട്ടം -ഏപ്രിൽ 11, പശ്ചിമ ബംഗാൾ- (ആറ് ഘട്ടം) ഏപ്രിൽ 4, ഏപ്രിൽ 11, ഏപ്രിൽ 17, ഏപ്രിൽ 21, ഏപ്രിൽ 30, മേയ് 5 എന്നീ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നസീം സെയ്ദി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് ആദ്യമായി നിഷേധ വോട്ടിന് പ്രത്യേക ചിഹ്നവും സ്ഥാനാർഥികളുടെ ചിത്രവും വോട്ടിങ് മെഷീനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

 

ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ അധ്യക്ഷതയിൽ ചേർന്ന സമ്പൂർണ യോഗമാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നു മുതൽ മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും അഞ്ച് വീതം കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിക്കും.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments