HomeNewsLatest Newsപ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു; അന്ത്യം അർബുദത്തെ തുടർന്ന്

പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു; അന്ത്യം അർബുദത്തെ തുടർന്ന്

പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികില്‍സയില്‍ ആയിരുന്നു. നടി മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയത് അമ്പിളി ആയിരുന്നു. മലയാളം-തമിഴ് സീരിയല്‍ ഡബിങ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. രോഹിണി, അംബിക, റാണിപത്മിനി, പാര്‍വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉര്‍വശി, ചിപ്പി, സിതാര, ജോമോള്‍, പ്രിയാരാമന്‍, ശാലിനി തുടങ്ങി നിരവധി നടിമാരുടെയും വെള്ളിത്തിരയിലെ ശബ്ദമായി മാറിയ അമ്പിളി നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മൂന്നാമത്തെ മകളാണ്.

‘ഭക്തകണ്ണപ്പ’ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് എട്ടു വയസ്സായിരിക്കെ അമ്പിളി ആദ്യമായി ശബ്ദം നല്‍കിയത്. കന്നി പ്രകടത്തില്‍ തന്നെ അമ്മയുടെ പ്രതിഭയുടെ പാരമ്പര്യം കാട്ടിയ അമ്പിളി പിന്നീടിങ്ങോട്ട് ഡബിങ് ലോകത്തെ മികച്ച കലാകാരികളില്‍ ഒരാളായി. സംസ്‌കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്. ഡബിങ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭര്‍ത്താവ്. മക്കള്‍: വൃന്ദ, വിദ്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments