HomeNewsLatest News58 കുരുന്നുകളെ രക്ഷിച്ചശേഷം ഒടുവിൽ കുട്ടികളുടെ 'ഡ്രൈവർ അങ്കിൾ' മരണത്തിലേക്ക് യാത്രയായി; കൊല്ലത്ത് ...

58 കുരുന്നുകളെ രക്ഷിച്ചശേഷം ഒടുവിൽ കുട്ടികളുടെ ‘ഡ്രൈവർ അങ്കിൾ’ മരണത്തിലേക്ക് യാത്രയായി; കൊല്ലത്ത് ഇന്നലെ നടന്ന സംഭവം കണ്ണു നനയ്ക്കും

കൊല്ലത്തെ കുട്ടികളുടെ പ്രിയപ്പെട്ട ഡ്രൈവറങ്കിള്‍ കുട്ടികളെ രക്ഷിച്ചശേഷം മരണത്തിന് കീഴടങ്ങി. ഇന്നലെ വൈകീട്ടോടെ തങ്കശ്ശേരി കാവില്‍ ജംഗ്ഷനിലെത്തിയപ്പോള്‍ നന്ദകുമാറിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു. ഉടനെ മനസാന്നിധ്യം കൈവിടാതെ തിരക്കുള്ള റോഡായിരുന്നിട്ടും നന്ദകുമാര്‍ ബസ് റോഡ് സൈഡിലേക്ക് ഒതുക്കി നിര്‍ത്തുകയായിരുന്നു. തങ്കശേരി മൌണ്ട് കാര്‍മല്‍ സ്‌കൂളിലെ ബസ് ഡ്രൈവറാണ് തിരുമുല്ലവാരം നന്ദളത്ത് തറില്‍ വീട്ടില്‍ വി എസ് നന്ദകുമാര്‍ (49) . ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിട്ടശേഷം കുട്ടികളെ വീടുകളിലിറക്കാനായി പോകുന്നതിനിടെ വൈകീട്ട് 4.10 ത്തോടെയായിരുന്നു സംഭവം.

58 കുട്ടികളായിരുന്നു സ്‌കൂള്‍ ബസിലുണ്ടായിരുന്നത്. മനസാന്നിധ്യം വിടാതെ നെഞ്ച് തുളയ്ക്കുന്ന വേദനയ്ക്കിടയിലും നന്ദകുമാര്‍ തന്റെ കൈയിലെ സ്റ്റിയറിംഗില്‍ കൈവിറക്കാതെ പിടിച്ചിരുന്നു. ഒടുവില്‍ അയാള്‍ ബസൊതുക്കി. അടുത്തുള്ള ഒട്ടോസ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ ഉടനെ ഇദ്ദേഹത്തെ ബസില്‍ നിന്നും പുറത്തിറക്കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments