HomeNewsLatest Newsരാമക്ഷേത്ര പ്രതിഷ്ഠ: രാമലീല നാടകത്തിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

രാമക്ഷേത്ര പ്രതിഷ്ഠ: രാമലീല നാടകത്തിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

ഹരിയാനയിലെ ഭിവാനിയിൽ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച്‌ രാമലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷം അവതരിപ്പിച്ചയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ഹരീഷ് മേത്തയാണ് മരിച്ചത്. ഹനുമാന്റെ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇരിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. എന്നാല്‍ ഇത് നാടകത്തിന്റെ ഭാഗമായിരിക്കുമെന്ന് കരുതി ആരും ആ സമയത്ത് രക്ഷയ്‌ക്കെത്തിയില്ല. കുറച്ചുസമയത്തിന് ശേഷമാണ് മേത്തയ്ക്ക് പ്രതികരണമില്ലെന്ന് മനസിലായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. 25 വര്‍ഷത്തോളമായി ഇയാള്‍ നാടകത്തില്‍ ഹനുമാന്റെ വേഷം അവതരിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments