HomeNewsLatest Newsരാത്രി ഡ്രൈവിനിടയിൽ എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചം മൂലം ബുദ്ധിമുട്ടുന്നോ ? ഇതാ സിമ്പിൾ പരിഹാരവുമായി...

രാത്രി ഡ്രൈവിനിടയിൽ എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചം മൂലം ബുദ്ധിമുട്ടുന്നോ ? ഇതാ സിമ്പിൾ പരിഹാരവുമായി പെരിങ്ങാവ് സ്വദേശി !

തൃശൂര്‍: രാത്രിയിൽ വാഹനമോടിക്കുന്നവരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഏതിരേ വരുന്ന വാഹനങ്ങളില്‍നിന്നുള്ള വെളിച്ചം. ഇതുമൂലം ഒരുപാട് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ഹെഡ്‌ലൈറ്റുകളുടെ തീവ്രമായ വെളിച്ചം ഡ്രൈവറുടെ കാഴ്ച അല്പനേരത്തേക്കു മറയ്ക്കുന്നതിനാല്‍ അപകടം ഉണ്ടാകുന്ന സാഹചര്യം കൂടുതലാണ്. ഇത് മറികടക്കാന്‍ വാഹനത്തില്‍ ഘടിപ്പിക്കാവുന്ന ഉഗ്രനൊരു ആന്റി ഗ്ലെയര്‍ സംവിധാനം അവതരിപ്പിക്കുകയാണ് പെരിങ്ങാവ് സ്വദേശിയായ കെ.യു. വാറുണ്ണി.

 

 

 

പ്രകാശം ചരിഞ്ഞുവീഴുമ്പോൾ കാഴ്ച സുഗമമാക്കാന്‍ നമ്മള്‍ നെറ്റിക്കു മുകളിലായി കൈപ്പത്തി നിവര്‍ത്തിപ്പിടിക്കുന്നതിന്റെ ഇതേ തത്വം ഉപയോഗിച്ചാണ് അഡ്ജസ്റ്റബിള്‍ ഗ്ലെയര്‍ വൈസറും പ്രവര്‍ത്തിക്കുന്നത്. വിന്‍ഡ് ഷീല്‍ഡിനും ഡ്രൈവര്‍ക്കും ഇടയിലായി സ്ഥാപിക്കുന്ന ഒരു പ്ലാസ്റ്റിക് ഫിലിം ആണ് ഇവടെ കൈപ്പത്തിയുടെ ജോലി ചെയ്യുന്നത്. മറ്റു വാഹനങ്ങളില്‍ നിന്നുവരുന്ന തീവ്രരശ്മികളെ ഇതു കണ്ണിലടിക്കാതെ തടയും. കാറുകളില്‍ ഉപയോഗിക്കുന്ന സാധാരണ മൊബൈല്‍ ഹോള്‍ഡറുകളില്‍ ഈ ഉപകരണവും സ്ഥാപിക്കാം. ആവശ്യമില്ലാത്ത സമയങ്ങളില്‍ ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ എടുത്തുമാറ്റുകയോ മുകളിലേക്കു മടക്കിവയ്ക്കുകയോ ചെയ്യാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വാഹനം ഓടിക്കുന്ന ആളുടെ ഉയരത്തിന് അനുസരിച്ച് ഈ വൈസര്‍ ക്രമീകരിക്കുകയുമാവാം.

 

 

വളരെ കുറഞ്ഞ ചെലവില്‍ ഈ സംവിധാനം ആര്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നു വാറുണ്ണി പറയുന്നു. ഇതിന്റെ സാങ്കേതികവിദ്യ മനസിലാക്കാന്‍ താത്പര്യമുള്ള ആര്‍ക്കും 9447750300 എന്ന നമ്പറില്‍ തന്നെ ബന്ധപ്പെടാമെന്ന് അദ്ദേഹം പറയുന്നു. അഡ്ജസ്റ്റബിള്‍ ഗ്ലെയര്‍ വൈസര്‍ എന്ന വാറുണ്ണിയുടെ ഉപകരണം വെറും അഞ്ഞൂറ് രൂപ ചെലവില്‍ ഏതുതരം വാഹനത്തിലും ഘടിപ്പിക്കാം.

ഭാര്യ ശാരീരികബന്ധം നിഷേധിച്ചതിന് കോടതിയെ സമീപിച്ച യുവാവിന് ലഭിച്ചത് വ്യത്യസ്തമായ നീതി !

ഗീതാഞ്ജലി എന്ന പെൺകുട്ടിയോട് അവളുടെ അച്ഛൻ ചെയ്ത ക്രൂരതകൾ മനുഷ്യർ സഹിക്കുമോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments